എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി. വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി അലി റഹ്മാനി, പ്രസിഡന്റ് ബീരാൻ കുട്ടി അൻവരി, വളാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറി സീന എച്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, മേഖല വിഖായ കൺവീനർ നൗഷാദ് വളാഞ്ചേരി, വിഖായ അംഗങ്ങളായ മൻസൂർ കൊളത്തൂർ, സുബ്ഹാൻ ഫൈസി വളാഞ്ചേരി. ഗഫൂർ പീടികപ്പടി, ഫിറോസ് പൈങ്കണ്ണൂർ,ഷാക്കിർ പുറ്റെക്കാട്, ഷാക്കിർ വൈദ്യരങ്ങാടി എന്നിവർ പങ്കെടുത്തു.
കൂടാതെ വളാഞ്ചേരി മേഖലയിൽപ്പെട്ട വളാഞ്ചേരി മുനൻസിപ്പാലിറ്റി എടയൂർ , കുറ്റിപ്പുറം, ഇരുമ്പിളിയം, മൂർക്കനാട് എന്നീ പഞ്ചായത്തുകളിൽ കൊറോണ ബാധിച്ച് മരണപ്പെട്ട 35ൽ പരം മയ്യിത്തുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കവും അനുബന്ധ ചടങ്ങുകൾക്കും വളാഞ്ചേരി മേഖല വിഖായ സമിതി നേതൃത്വം നൽകി. കൊറോണ പോസിറ്റീവ് ആയതും കോറന്റൈയൻ പൂർത്തീകരിച്ചതും ആയ നിരവധി വീടുകൾ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഫോഗ് സാനിറ്റയിസ് ചെയ്യുകയും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് വീട്ടിലെത്തിച്ചും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here