HomeNewsMeetingവിശ്വാസികൾ രാജ്യത്തെ ബഹുസ്വരത മാനിക്കണം-ഉസ്താദ് മുസ്തഫ നിസാമി മഞ്ചേരി

വിശ്വാസികൾ രാജ്യത്തെ ബഹുസ്വരത മാനിക്കണം-ഉസ്താദ് മുസ്തഫ നിസാമി മഞ്ചേരി

skssf-moodal

വിശ്വാസികൾ രാജ്യത്തെ ബഹുസ്വരത മാനിക്കണം-ഉസ്താദ് മുസ്തഫ നിസാമി മഞ്ചേരി

മൂടാൽ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം പ്രകാരം ”നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്“ എന്ന പ്രമേയത്തിൽ ശാഖാ സമ്മേളനം നടന്നു. മഗ്രിബ് നിസ്കാരാനന്തര പെരുമ്പറമ്പ് മൂടാൽ മദ്രസയിൽ പൊതുയോഗത്തിൽ മഹല്ല് ഖത്തീബ് ഉസ്താദ് അബ്ബാസ് ഫൈസി ആശംസ പ്രസംഗ നടത്തി. എസ്.കെ.എസ്.എസ്.എഫ്ന്റെ പ്രവർത്തനം ഏതെങ്കിലും രാഷ്ട്രീയ നേതാക്കൻമാരോടുള്ള ബന്ധമല്ല സച്ചരിതരായ മുൻഗാമികളായവരുടെ പാത പിൻന്തുടർന്ന് പരലോകരക്ഷ നേടലാണ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തനത്തിലൂടെ ലക്ഷ്യമാക്കുന്നതെന് ഉസ്താദ് പറഞ്ഞു. വിഖായ, സഹചാരി പ്രവർത്തനത്തിലൂടെ പൊതുജനങ്ങളെ ആകർഷിക്കാൻ എസ്.കെ.എസ്.എസ്.എഫ്ന് കഴിഞ്ഞു. മഹല്ലിലെ രോഗികൾക്ക് സ്വാന്തനമേകാൻ ഉസ്താദ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യോഗം എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ പ്രസിഡന്റ് ഉസ്താദ് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. നബി (സ) യുടെ കാലത്ത് തന്നെ കേരള കരയിൽ എത്തിയ ഇസ് ലാം ദീനിനെ നീണ്ട പതിമൂന്ന് നൂറ്റാണ്ടിന് ശേഷം ചോദ്യം ചെയ്ത വഹാബിസ സ്വയം പരിഹാസ്യരാകുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ഉസ്താദ് സദസ്യരെ ബോദ്ധ്യപ്പെടുത്തി. ഉസ്താദ് മുസ്തഫ നിസാമി പ്രേമേയ പ്രഭാഷണംനടത്തി. 1926 ൽ രുപീകരിച്ച സമസ്ത കേരള ജംഇയ്യുത്തുൽ ഉലമ അതിന് നൂറാ വാർഷികത്തിലേക്ക് എത്തുപ്പോഴും യാതൊരു നിലപാടുമാറ്റേണ്ടി വന്നിട്ടിലെന്ന് ഉസ്താദ് ഓർമ്മപെടുത്തി. കാരണം സമസ്തയുടെ നിലപാടുകൾ സച്ചരിതരായ സലഫുസ്വാലിഹിങ്ങളെ പിൻപറ്റിയുള്ളതാണ്. എന്നാൽ മുൻഗാമികളെ തള്ളിപറഞ്ഞ് നവോത്ഥാനത്തിന്റ്റെയും പുരോഗമനത്തിന് പേരിൽ പ്രത്യക്ഷപെട്ട വിഭാഗം ഇന്ന് രാജ്യദ്രോഹത്തിനെയും തീവ്രവാദത്തിവാദത്തിന്റെയും കരിനിഴലിലാണെന് ഉസ്താദ് പറഞ്ഞു.
skssf-moodal
സമുദായത്തിന്റെ വ്യതിയാനങ്ങളെ തിരുത്താൻ സമസ്ത ആരെയും ഭയപെട്ടണ്ടില്ല. സമുദായത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി കൃത്യമായി നിലപാട് സ്വീകരക്കാൻ സമസ്തക്ക് എന്നും സാധിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ശരീഅത്ത് പ്രശ്നത്തിൽ ശംസുൽ ഉലമാ ഇ.കെ ഉസ്താദ് എടുത്ത തീരുമാനം ഉദാഹരണമായി ഉസ്താദ് ചൂണ്ടികാട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് രുപീകരിച്ച സമസ്ത സ്വാതന്ത്ര്യം കിട്ടി ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായപ്പോൾ അഹ്ലുസുന്നയുടെ വിശ്വാസങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് തന്നെ ഭരണഘടനയെ അഗീകരിക്കാനും അനുസരിക്കാനും സമുദായത്തെ പഠിപ്പിച്ച സമസ്തയെ ആരും മതേതരത്വം പഠിപ്പിക്കേണ്ടെന്ന് ഉസ്താദ് മുന്നറിയിപ്പ് നൽകി. ഏത് മതത്തിൽ വിശ്വസിക്കാൻ എന്നപ്പോലെ വിശ്വസിക്കാതെയിരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുമ്പോൾ മറ്റുളവരെ ആഘോഷങ്ങളിൽ വിട്ട് നിൽക്കാൻ പറയുമ്പോൾ വർഗ്ഗീയമായി ചിത്രീകരിക്കുന്നത് രാജ്യത്തിന് ബഹുസ്വരതക്ക് അപകടമാണ്. ഇത്തരം യുക്തിവാദികളുടെ അജണ്ടകൾ വിശ്വാസികൾ കരുതിയിരക്കണമെന്ന് ഉസ്താദ് ആവശ്യപെട്ടു. ക്യാമ്പസുകളിൽ ചില വിദ്യാർത്ഥി പ്രസ്ഥനങ്ങൾ ഇത്തര യുക്തിവാദ അജണ്ടകൾക്ക് ചൂട്ടുപിടിക്കുന്നത് ശക്തമായി എതിർകേണ്ടതാണെന്നും ഉസ്താദ് കൂട്ടിച്ചേർത്തു. യോഗത്തിൽ എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സെക്രട്ടറി ഉസ്താദ് ബീരാൻ അൻവരി ഒക്ടോബർ 24 ന് മൂടാൽ ടൗണിൽ നടക്കുന്ന ക്ലസ്റ്റർ സമ്മേളന പ്രചരണ പ്രഭാഷണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് മഹല്ലിലെ ഖബർസ്ഥാൻ സിയാറത്ത് നടത്തി. അജ്മൽ ടി.പി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!