ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ
എടയുർ :ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി. നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രോ പാർക്കിൽ ഉൾപ്പെടുത്തിയാണ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ ഒരേക്കർ പാടശേഖരത്തി നെൽകൃഷിയിറക്കിയത്.
നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് രണ്ടാം ഘട്ട കൃഷി ഇറക്കിയത്. കാർഷിക പാരമ്പര്യത്തെ വീണ്ടെടുക്കുകയും യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരികയും അതിലൂടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലഷ്യം. നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ M M അബൂബക്കർ സാഹിബാണ് യുവ കാർഷികർക്ക് വഴികാട്ടിയായത്. പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന തുക സംഘടന പ്രവർത്ഥനത്തിന്ന് വേണ്ടി നീക്കി വെക്കുകയാണ്.
കൊറോണ മൂലം യുവ തലമുറ മൊബൈലിൽ ഒതുങ്ങി കൂടുമ്പോൾ ഈ കൂട്ടായ്മ നാട്ടുകാർക്ക് മുഴുവൻ മാതൃകയാണ്. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ പ്രസിഡന്റ് ഹബീബ് വാഫി സ്വാഗതം പറഞ്ഞു. എടയൂർ പഞ്ചായത്ത് കൃഷി ഓഫീസർ വിഷ്ണു നാരായണൻ ആശംസകൾ അർപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, വളാഞ്ചേരി മേഖല വർകിംഗ് സെക്രട്ടറി റിയാസ് പൂക്കാട്ടിരി, എടയൂർ ക്ലസ്റ്റർ വിഖായ സെക്രട്ടറി അബ്ദുൽ ഗഫൂർ, പാടശേഖര സമിതി സെക്രട്ടറി റഫീഖ് പള്ളത്ത് സംബന്ധിച്ചു.വിഖായ പ്രവർത്തകരായ സുഹൈർ എം,ഉക്കാശത്, മുർശിദ് കെ, ഉനൈസ്, മുസ്തഫ.പി, അസ്ലം പി, മുസ്തഫ, മുനീർ എം.സി, അജ്മൽ കെ, ശഹീം പി, സുഹൈൽ കെ, റിയാസ് ഇ.പി, ഹാരിസ് വി കെ, അബ്ദുൽ ഗഫൂർ എം.പി, യാസിർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here