ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്
ഇരിമ്പിളിയം: ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റീബിൽഡ് ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹിമാൻ, പി.സി.എ നൂർ,
വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മെഹറലി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here