സ്നേഹിത കാളിങ് ബെല്‍ വാരാചരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു
വളാഞ്ചേരി: കുടുംബശ്രീയുടെ സ്നേഹിത കാളിങ് ബെല്‍ വാരാചരണ പരിപാടികള്‍ക്ക് നഗരസഭയിൽ തുടക്കം കുറിച്ചു. ഒറ്റക്ക് താമസിക്കുന്ന, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ കുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ച പദ്ധതിയാണ് സ്നേഹിത കാളിങ് ബെല്‍. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയും മതിയായ പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.
“സ്നേഹിതാ കാളിംഗ് ബെൽ” വാരാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ തല ഉൽഘാടനം വാർഡ് 33ൽ നഗരസഭ ചെയർപേഴ്സൻ റുഫീന നിർവഹിച്ചു. വാർഡ് കൗൺസിലർ ചെങ്കുണ്ടൻ ഷഫീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ സുനിതാ രമേശ് സംസാരിച്ചു. വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here