മൂർക്കനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് നടന്നു
മൂർക്കനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 ഒന്നാം അർദ്ധ വാർഷിക സോഷ്യൽ ഓഡിറ്റ് അഞ്ചാം വാർഡ് ഗ്രാമസഭ കൊളത്തൂർ സ്റ്റേഷൻപ്പടി ജവാഹിറുൽ ഉലൂം മദ്രസയിൽ വെച്ച് ചേർന്നു. തൊഴിലുറപ്പ് തൊഴിലാളി പറമ്പുക്കാട്ടിൽ വൽസല അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങളായ ഷഖീബ്, ശിബിത, ബിജിഷ എന്നിവർ തൊഴിലുറപ്പ് പ്രവർത്തികൾ വിലയിരുത്തി സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ തൊഴിൽ സംബന്ധിച്ച കാര്യങ്ങളും ബുദ്ധിമുട്ടുകളും ഓഡിറ്റർമാരെ അറിയിച്ചു. വാർഡ് മെമ്പർ കലമ്പൻ ബാപ്പു സ്വാഗതവും തൊഴിലുറപ്പ് മേറ്റ് പ്രിയ പറമ്പുക്കാട്ടിൽ നന്ദിയും അറിയിച്ചു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here