വിവാഹ വാഗ്ദാനം നൽകി പീഡിപ്പിചെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ തേടി തിരുവന്തപുരം സ്വദേശിയായ യുവതി വളാഞ്ചേരിയിൽ; കേസ്
വളാഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി കുടുംബാംഗങ്ങളെ കൂട്ടി വളാഞ്ചേരി സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയത് നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറ പേർ പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു ഡോക്ടറായ യുവതിയും ബന്ധുക്കളും എത്തിയിരുന്നത്. യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മിൽ വാക് വാദത്തിനിടയാക്കുകയും വിഷയത്തിൽ സമീപ വാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തർക്കത്തിനിടെ യുവാവിൻ്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. പരാതിയിന്മേൽ കേസെടുത്തതോടെ യുവാവ് ഒളിവിലാണ്. വീട്ടിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവാവിൻ്റെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here