ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുoകൃഷി വകുപ്പും സംയുക്തമായി മലപ്പുറം മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടി മണ്ണ് പരിശോധന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ് വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ശേഖരിച്ച 120 മണ്ണ് സാമ്പളിന്റെ പരിശോധന ഫലം മലപ്പുറം മണ്ണ് പരിശോധന കേന്ദ്രത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി മോളി മാത്യു ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ കൃഷി വകുപ്പ് ഓഫീസർ മഞ്ജു സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി.എം, കൃഷി ഓഫീസർ, ഷാഹിന എം.വി എൻഎസ്എസ്, വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് മോളി മാത്യു വിദ്യാർത്ഥികളുമായി സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി പ്രോഗ്രാമിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here