ആറുവരിപ്പാത; കുറ്റിപ്പുറം പ്രദേശത്ത് മണ്ണ് പരിശോധന ആരംഭിച്ചു
കുറ്റിപ്പുറം : ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള മണ്ണുപരിശോധന തുടങ്ങി. ഭാരതപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലം, റെയിൽവേ മേൽപ്പാലം തുടങ്ങിയ വലിയ പാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിലാണ് മണ്ണുപരിശോധന നടക്കുന്നത്. ആറുവരിപ്പാതയുടെ സ്ഥലമെടുപ്പുസംബന്ധിച്ച് കാര്യമായ പുരോഗതി പലയിടത്തും ഇപ്പോഴുമുണ്ടായിട്ടില്ല. ഒക്ടോബർ 10-നകം ജില്ലയിലെ സ്ഥലമെടുപ്പ് പൂർത്തീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചിരുന്നെങ്കിലും പൊന്നാനി താലൂക്കിലെ സ്ഥലമെടുപ്പ് ഇപ്പോഴും കാര്യക്ഷമമായി നടന്നിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here