എടയൂരിൽ കെ.എസ്.ഇ.ബി.യുടെ പുരപ്പുറം സൗരോർജ പ്ലാന്റിന്റെ രണ്ടാംഘട്ടം തുടങ്ങി
എടയൂർ: പ്രകൃതിയിൽനിന്ന് ലഭിക്കുന്ന സൗകര്യങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിവേണം നാടിന്റെ വികസനം നടപ്പാക്കേണ്ടതെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കെ.എസ്.ഇ.ബി. എടയൂർ സെക്‌ഷനു കീഴിൽ സൗരോർജ പ്രോജക്ടിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി എടയൂർ ചീനിച്ചോട് പ്രദീപ്കുമാർ അമ്പലക്കാടിന്റെ വീട്ടിൽ പുരപ്പുറം സോളാർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു.
പൊന്നാനി ഇലക്‌ട്രിക്കൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എം.എ. ഷാജു, സി.ടി. ദീപ, വളാഞ്ചേരി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. ഷാജു, എടയൂർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ടി.കെ. ഹുസൈൻകുട്ടി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here