വളാഞ്ചേരിയില്‍ ‘സ്പര്‍ശം’ കാമ്പയിന് തുടങ്ങി
വളാഞ്ചേരി: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്ന ‘സ്പര്‍ശം’ പ്രചാരണപരിപാടി വളാഞ്ചേരിയില്‍ തുടങ്ങി.
അര്‍ഹരായ മുഴുവന്‍ നഗരവാസികളേയും കുടുംബശ്രീയില്‍ അംഗങ്ങളാക്കുക, നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ പുനരുജീവിപ്പിക്കുക, നൈപുണ്യപരിശീലനം നല്കി തൊഴില്‍ പദ്ധതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുക, ലൈഫ്/പി.എം.എ.വൈ പട്ടികയില്‍പ്പെടാത്ത അര്‍ഹരായവരെ കണ്ടെത്തുക തുടങ്ങിയവയാണ് കാമ്പയിന്റെ ലക്ഷ്യം.
ഇതിനായി ചേര്‍ന്ന പ്രത്യേക സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികളുടെ യോഗങ്ങള്‍ ചെയർപേഴ്സൺ ശ്രീമതി ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി. ജ്യോതി അധ്യക്ഷയായി. സുനിത രമേശ്, പ്രീജ, നിഷാദ്, എം.വി. സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here