HomeNewsTrafficAlertവട്ടപ്പാറ: ടാങ്കർ ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം

വട്ടപ്പാറ: ടാങ്കർ ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം

vattappara-curve

വട്ടപ്പാറ: ടാങ്കർ ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം

മലപ്പുറം: വട്ടപ്പാറയിൽ വർധിച്ചുവരുന്ന ടാങ്കർലോറി അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുമായി കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ യോഗംചേർന്നു. ഐ.ഒ.സിയിലെ ടാങ്കർലോറി ഡ്രൈവർമാർക്ക് വട്ടപ്പാറ വളവിന്റെ പ്രത്യേക ഘടന സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ‌വാഹനങ്ങളുടെ വേഗതയും നിയന്ത്രണവിധേയമാക്കണം.
Ads
വട്ടപ്പാറ മുകളിലെ എയ്ഡ് പോസ്റ്റിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമാകും വാഹനത്തിന് തുടർന്നു പോകാനുള്ള അനുമതി ലഭിക്കുക. ഈ സംവിധാനം എല്ലാ വാഹനങ്ങളിലും ലഭ്യമാക്കുന്നതിനായി ഒരു മാസമാണ് ഐ.ഒ.സി. അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
vattappara-curve
വട്ടപ്പാറ മുകളിൽ എയ്ഡ് പോസ്റ്റിന് സമീപം സ്റ്റഡുകൾ സ്ഥാപിക്കാനും പ്രധാനവളവിലെ തകർന്ന ഭിത്തി പുനർ നിർമിക്കാനും പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കളക്ടർ നിർദേശം നൽകി. യോഗത്തിൽ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം, ഡെപ്യുട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!