ഇന്ന് ബദര്‍ ദിനം; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന
അവിശ്വാസികളുടെ മേല്‍ വിശ്വാസികള്‍ നേടിയ വിജയത്തിന്റെ ഓര്മ പുതുക്കി ഇന്ന് ബദര്‍ ദിനം ആഘോഷിക്കും. ബദര്‍ ദിനത്തോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനയും ബദര്‍ മൗലീദ് പാരായണവും അന്നദാനവും നടക്കും.
ഇസ്ലാമികചരിത്രത്തിലെ നാഴികക്കല്ലായാണ് ബദര്‍ അറിയപ്പെടുന്നത്. പരിശുദ്ധ റംസാന് 17-നാണ് പ്രവാചകന് മുഹമ്മദ് നബിയുടെ അനുയായികളായ 313 പേര് ആയിരത്തോളം വരുന്ന അവിശ്വാസികളോട് പോരാടി വിജയം നേടിയത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദറെന്ന സ്ഥലത്തു വെച്ചാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഇതില്‍ വിശ്വാസികള്‍ വിജയിച്ചതോടെയാണ് ഇസ്ലാമിക ചരിത്രത്തില്‍ ബദറിന് പ്രാധാന്യമേറിയത്. ഇതിന്റെ ഓര്മ പുതുക്കുന്ന ബദര്‍ദിനത്തിനെ ബദരീങ്ങളുടെ ആണ്ടായും ആചരിക്കുന്നു.
ബദര്‍ദിനത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും അന്നദാനവും നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here