വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർ രോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യ കാഴ്ച പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ് പാറക്കൽ, കെ.വി ഉണ്ണി കൃഷ്ണൻ, എൻ.ഹസ്സൈനാർ, എംപി.മുജീബ്, മമ്മി നടക്കാവിൽ,കെടി. ഹദീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 130 ലതികം പേർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.നൂർജഹാൻ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here