HomeNewsEducationAdmissionഓപ്പൺ സർവകലാശാല അപേക്ഷ ക്ഷണിച്ചു

ഓപ്പൺ സർവകലാശാല അപേക്ഷ ക്ഷണിച്ചു

Apply-Now

ഓപ്പൺ സർവകലാശാല അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 16 ബിരുദ കോഴ്‌സുകളിലേക്കും 12 പി.ജി. കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചതായി വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ബി.ബി.എ., ബി.കോം., ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി തുടങ്ങിയ ആറു കോഴ്‌സുകൾ നാലുവർഷ ബിരുദമാണ്. ആദ്യമായാണ് ഒരു സംസ്ഥാന ഓപ്പൺ സർവകലാശാല നാലുവർഷ ബിരുദം നടപ്പാക്കുന്നത്. ഈ കോഴ്‌സിനു ചേരുന്നവർക്കു മൂന്നുവർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റോടുകൂടി എക്‌സിറ്റ് ഓപ്ഷനുമുണ്ട്.
Apply-Now
നിലവിൽ 23 പഠനകേന്ദ്രങ്ങളിലായി 22,000 വിദ്യാർഥികൾ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഈ വർഷം 50,000 പഠിതാക്കളെയാണ് പ്രതീക്ഷിക്കുന്നത്. പ്രായപരിധിയില്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരമുണ്ട്. എല്ലാ കോഴ്‌സുകൾക്കും യു.ജി.സി./ഡി.ഇ.ബി., പി.എസ്.സി./യു.പി.എസ്.സി. എന്നിവയുടെ അംഗീകാരമുണ്ടെന്നും വി.സി. പറഞ്ഞു. സർവകലാശാലയ്ക്ക് കൊല്ലത്തെ ഹെഡ്ക്വാർട്ടേഴ്‌സ് ഉൾപ്പെടെ അഞ്ച് മേഖലാകേന്ദ്രങ്ങളുണ്ട്. പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റിൽ നടക്കുമെന്നും അറിയിച്ചു. കോഴിക്കോട് മേഖലാകേന്ദ്രം ഡയറക്ടർ ഡോ. കെ പ്രദീപ്‌കുമാറും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!