കുടുംബശ്രീയുടെ സ്ത്രീ ശക്തി കലാജാഥക്ക് നടുവട്ടം ഗവ: ജനതാ സ്കൂളില്‍ സ്വീകരണം നല്‍കി
തിരുവേഗപ്പുറ: സ്ത്രീപക്ഷ നവകേരളം കാമ്പയിനിന്‍െറ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി കലാജാഥക്ക് നടുവട്ടം ഗവണ്‍മെന്‍റ് ജനതാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്‍കി.തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി.മുഹമ്മദലി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ കോമ്പൗണ്ടില്‍ ഒരുക്കിയ സ്വീകരണ കേന്ദ്രത്തില്‍ തിരുവേഗപ്പുറയിലെ കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.പ്രിന്‍സിപ്പല്‍ എസ്.ജുഡ് ലൂയിസ് സ്വാഗതം പറഞ്ഞു.വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.രാധാകൃഷ്ണന്‍,വാര്‍ഡ് അംഗം ബുഷറ ഇക്ബാല്‍,സി ഡി എസ് ചെയര്‍പേഴ്സണ്‍ അനിത,മെമ്പര്‍ സെക്രട്ടറി നജ്മ ബീവിഎന്നിവര്‍ പങ്കെടുത്തു.ലിംഗസമത്വം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കലാജാഥ സംഘടിപ്പിക്കപ്പെട്ടത്.പട്ടാമ്പി താലൂക്കില്‍ നാലിടങ്ങളില്‍ നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായാണ് നടുവട്ടത്തും കലാജാഥ എത്തിയത്.കരിവള്ളൂര്‍ മുരളി രചിച്ച ഗാനത്തെ ആസ്പദമാക്കി ഒരുക്കിയ സംഗീതശില്‍പ്പം ശ്രദ്ധേയമായി.ലിംഗനീതി ആശയങ്ങളുടെ പ്രചരണാര്‍ത്ഥമാണ് കലാജാഥ.പാലക്കാട് രംഗശ്രീയുടെ നേതൃത്വത്തിലുള്ള ജാഥ 18 ന് സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here