വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു. ഡിസംബർ 19 ബുധനാഴ്ച തുടങ്ങിയ സപ്താഹം 26ന് അവസാനിക്കും.
പ്രശസ്ത ഭാഗവത പണ്ഡിതൻ കുളത്തൂർ ജയകൃഷ്ണനാണ് യജ്ഞാചാര്യൻ. ശ്രീകൃഷ്ണപുരം അരവിന്ദൻ നെടുമങ്ങാടി പൗരാണികനായും പങ്കുകൊള്ളുന്നു. കവപ്ര ഹരീഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടന്നുവരുന്നത്. 19ന് വൈകീട്ട് കലവറ നിറക്കലോടെ ആരംഭിക്കുന്ന സപ്താഹ ചടങ്ങുകൾ 26ന് ഉച്ചക്കു നടക്കുന്ന സമൂഹ സദ്യയോടെ സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here