എസ്.എസ്.എഫ് ലഹരി വിരുദ്ധ സമരം രണ്ടാം ഘട്ടം; വളഞ്ചേരി ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് കാവുംപുറത്ത്
വളാഞ്ചേരി: എസ്.എസ്.എഫ് ലഹരി വിരുദ്ധ സമരം രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള വളഞ്ചേരി ഡിവിഷൻ സമ്മേളനം 2025 ഏപ്രിൽ 29ന് വളാഞ്ചേരി കാവുംപുറത്ത് നടക്കും. ശരികൾ ഏറെയുള്ള സമൂഹത്തിൽ അവയെ ആഘോഷിക്കാനും ചിലരിൽ സ്വാഭാവികമായും രൂപപ്പെടുന്ന അധാർമിക പ്രവണതകളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും വിദ്യാർത്ഥികളെ തയ്യാറാക്കുക. എന്നുള്ളതാണ് ഈ ക്യാമ്പയിൻ കാലത്ത് എസ് എസ് എഫ് ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി യൂണിറ്റ് ഘടകങ്ങളിൽ പ്രൈമറി വിദ്യാർത്ഥികൾക്ക് ക്യാമ്പുകളും സമൂഹ ബോധവൽക്കരണവും ചർച്ചാ സംഗമങ്ങളും സെക്ടർ ഘടകങ്ങളിൽ വിദ്യാർത്ഥികളുടെ കൂട്ടയോട്ടവും വിദ്യാർത്ഥി സംഗമങ്ങളും സംഘടിപ്പിക്കുന്നു. ശരികളുടെ ആഘോഷം എന്ന പ്രമേയമുയർത്തിപ്പിടിച്ച് എസ്എസ്എഫ് നടത്തുന്ന സമര ക്യാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ഡിവിഷൻ വിദ്യാർത്ഥി സമ്മേളനം ഏപ്രിൽ 29ന് കാവുംപുറത്ത് വെച്ച് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് കരിങ്കല്ലത്താണിയിൽ നിന്ന് വിദ്യാർത്ഥി റാലി ആരംഭിക്കും, തുടർന്ന് നടക്കുന്ന ഡിവിഷൻ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ പി.എസ്.കെ ദാരിമി എടയൂർ ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി നജ്‌മുദ്ധീൻ ഐക്കരപ്പടി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അനസ് നുസ്‌രി വേങ്ങര എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും. അബ്ദുസ്സലാം അഹ്സനി, മുഹമ്മദലി മാസ്റ്റർ, ശിഹാബ് സഅദി, കുഞ്ഞീതു മാസ്റ്റർ, ഗഫൂർ മാസ്റ്റർ, ഫൈസൽ അഹ്‌സനി, സ്വലാഹുദ്ദീൻ സഖാഫി, അബ്ദുൽ വഹാബ് സഖാഫി എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സ്വലാഹുദ്ദീൻ സഖാഫി ( പ്രസിഡൻ്റ്, എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ), മുഹമ്മദലി കരേക്കാട് (ഫിനാൻസ് സെക്രട്ടറി, എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ), മുഹമ്മദ് റാശിദ് സഖാഫി ( സെക്രട്ടറി, എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ), ഹർശദ് പുറമണ്ണൂർ (സെക്രട്ടറി, എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ) എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here