കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢൃ വലയം തീർത്തു എസ്.എസ്.എഫ് കുറ്റിപ്പുറം സെക്ടർ കമ്മിറ്റി
കുറ്റിപ്പുറം: എസ് എസ് എഫ് കുറ്റിപ്പുറം സെക്ടർ കമ്മിറ്റി ഐക്യദാർഢൃ വലയം തീർത്തു. കേന്ദ്ര സർക്കാർ കാർഷിക മേഖലയുമായി ബദ്ധപ്പെട്ട് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുകയും കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് ചെയ്യുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. എടച്ചലം വലിയ പാടത്ത് നടന്ന ഐക്യദാർഢൃ വലയത്തിന് സെക്ടർ ഭാരവാഹികളായ സലാഹുദ്ധീൻ സഖാഫി മൂടാൽ, ജസീം ചോലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here