HomeNewsArtsപുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

ssf-puthanathani-sahithotsav-2021

പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

പുത്തനത്താണി : ഓഗസ്റ്റ് 20, 21, 22 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവിന് പരിസമാപ്തിയായി. സ്റ്റേജിതര മത്സരങ്ങൾ അഞ്ച് ഉപകേന്ദ്രങ്ങളിലായും സ്റ്റേജ് മത്സരങ്ങൾ രണ്ടത്താണി നുസ്റത്ത് കേന്ദ്രീകരിച്ചുമാണ് നടന്നു. ഡിവിഷനകത്തെ പത്ത് സെക്ടറുകളാണ് സാഹിത്യോത്സവിൽ പങ്കെടുത്തത്. വളവന്നൂർ, പാറമ്മലങ്ങാടി, തിരുനാവായ എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് ഇനത്തിൽ CPA കോളേജ് പുത്തനത്താണി ഒന്നാം സ്ഥാനവും അൻസാർ അറബിക് കോളേജ് വളവന്നൂർ രണ്ടാംസ്ഥാനവും നേടി. അബ്ദുൽ ഹസീബ് പുത്തനത്താണി കലാപ്രതിഭയും മുഹമ്മദ് ഉവൈസ് കൽപ്പകഞ്ചേരി സർഗപ്രതിഭയുമായി.
ssf-puthanathani-sahithotsav-2021
സമാപന സംഗമം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ്യ സന്ദേശ പ്രഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിമാരായ അബൂബക്കർ അരിയല്ലൂർ അബ്ദുൽ ഹഫീള് അഹ്സനി രണ്ടത്താണി ജഅഫർ ശാമിൽ ഇർഫാനി തിരുനാവായ അതീഖ് റഹ്മാൻ ഊരകം മുഹമ്മദ് കുട്ടി അഹ്സനി കിഴക്കേപ്പുറം എന്നിവർ സംബന്ധിച്ചു. പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ റബീഹ് സഖാഫി അദ്യക്ഷത വഹിച്ചു. മുബഷിർ നുസ്രി സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!