എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന് തുടക്കമായി
വളാഞ്ചേരി: ഇൻക്വിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിൽ എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് കോൺഗ്രസ് കരേക്കാട് ജാമിയ അബൂഹുറൈ വിധാൻ സഭയിൽ ചരിത്രകാരൻ ഡോക്ടർ കെ.എസ് മാധവൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡന്റ് പി.എസ്.കെ ദാരിമി, സുന്നി യുവജനസംഘം വളാഞ്ചേരി സോൺ ജനറൽ സെക്രട്ടറി മുനീർ പാഴൂർ തുടങ്ങിയവർ സംബന്ധിച്ചു. പി.കെ സിദ്ധിഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം വിദ്യാർത്ഥിത്വം, നേരിന്റെ രാഷ്ട്രീയം, മതം, രാഷ്ട്രം, രാഷ്ട്രീയം, ലിബറലിസം ലഹരി തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങളും സംവാദങ്ങളും വ്യത്യസ്ത സെഷനുകളിൽ. യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്
ശരീഫ് പാലോളി, എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീർ തുടങ്ങിയവർ നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ മോഡറേറ്ററായി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഫൈസൽ അഹ്സനി രണ്ടത്താണി, സി.എൻ ജാഫർ, ശരീഫ് നിസാമി, എം ജുബൈർ, പി.ടി ഷുക്കൂർ അബ്ദുള്ള തുടങ്ങിയവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. 9 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർ വൈസ് ലൈൻ അംഗങ്ങൾ വിധാൻ സഭയിൽ പ്രതിനിധികൾ ആയി പങ്കെടുത്തു. ഇന്ന് വൈകുന്നേരം 4 മണിക്ക് കാവുംപുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് വിദ്യാർത്ഥി റാലി നടക്കും. തുടർന്ന് നടക്കുന്ന സമാപന സംഗമത്തിൽ സി പി സാലിം അഹ്സനി പ്രമേയ പ്രഭാഷണം നടത്തും. സി അയ്യൂബ് നഈമി, പി ടി മുഹമ്മദ് അഫ്സൽ തുടങ്ങിയവർ സംബന്ധിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here