മലയാളം മധുരിച്ചു: പത്തിന്റെ പടി കടക്കാൻ പ്രായം വക വെക്കാതെ തുല്യത പഠിതാക്കൾ ആദ്യ പരീക്ഷ എഴുതി
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന പത്താം തരം തുല്യത പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ ഇന്ന് ആരംഭിച്ചു. പരീക്ഷയുടെ അപരിചിതത്വം പരീക്ഷ ഹാളിലേക്കു പ്രവേശിക്കുമ്പോൾ പ്രായമുള്ള പഠിതാക്കളിൽ പ്രതിഫലിച്ചെങ്കിലും ആദ്യ പരീക്ഷയായ മലയാളത്തിന് ലളിതമായ ചോദ്യ പേപ്പർ ലഭിച്ചത് പഠിതാക്കൾക് ഏറെ ആശ്വാസകരമായി.
ആദ്യ പരീക്ഷയായ മലയാളം എഴുതാൻ സമയം തികഞ്ഞില്ലെന്ന പരാതിയാണ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പഠിതാക്കൾക് ഉണ്ടായത് പഠിതാക്കൾക്കു ഉണ്ടായത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ പരീക്ഷ എഴുതുന്നതും മലപ്പുറം ജില്ലയിലാണ് 34 കേന്ദ്രങ്ങളിലായി 5806 പേരാണ് പരീക്ഷ എഴുതുന്നത് ഒമ്പത് വിഷയങ്ങളുള്ള പരീക്ഷക്കു ഗ്രേഡിംഗ് സമ്പ്രദായമാണ് .പരീക്ഷ പി . എസ്. സി അംഗീകരിച്ചതിനാൽ തുടർപഠനവും മറ്റ് സർക്കാർ അംഗീകൃത ആവശ്യങ്ങൾക്കും ഉപയോഗിക്കാം
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here