HomeUncategorizedവളാഞ്ചേരി നഗരസഭ കാരാട് ഡിവിഷണിൽ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീ അയൽക്കൂട്ട സംഗമവും സംഘടിച്ചു

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷണിൽ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീ അയൽക്കൂട്ട സംഗമവും സംഘടിച്ചു

felicitation-valanchery-karat-2024

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷണിൽ എസ്.എസ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീ അയൽക്കൂട്ട സംഗമവും സംഘടിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 5 കാരാടിലെ 2023-24 വർഷത്തെ എസ്.എസ്.എൽ.സി,പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നഗരസഭ ചെയർമാനും വാർഡ് കൗൺസിലരുമായ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.വിദ്യാഭ്യാസ കലാ-കായിക സ്റ്റന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.വാർഡിൽ നിന്നും 16 വിദ്യാർത്ഥികളാണ് SSLC,Plus Two പരീക്ഷ എഴുതിയിട്ടുള്ളത്.ചടങ്ങിൽ LSS,USS നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.തുടർന്ന് കുടുംബശ്രീ അയൽകൂട്ട സംഘമവും നടന്നു.സംഗമത്തിൽ ചെറുകിട സംരഭങ്ങൾ സംബന്ധിച്ചും അതിനായുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനെ കുറിച്ചും അവതരണം നടന്നു.എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ, നടക്കാവിൽ കുഞ്ഞിപ്പ, എംപി. മുജീബ്,കെ.ടിഅദീദ്,റിയാസ്,കുടുംബശ്രീ CDS ചെയർപേഴ്സൺ ഷൈനി,കെ.ഫാത്തിമകുട്ടി,വാർഡ് ADS ഷീബ,Sc പ്രമോട്ടർ സരിത തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!