മാറാക്കര മഹോത്സവം ഒരുക്കങ്ങൾ പൂർത്തിയായി
മാറാക്കര: രഘുനാഥൻ മാസ്റ്റർ സാംസ്കാരികപഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മാറാക്കര മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഏപ്രിൽ 21 ന് 10 മണിക്ക് മുൻധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കാണ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിക്കും. 2025 ഏപ്രിൽ 22 ന് 10 മണിക്കാണ് മാറാക്കര മഹോത്സവത്തിൻ്റെ ഉദ്ഘാടനം നടക്കുക. എം.പി അബ്ദുസമദ് സമദാനിയാണ് മാറാക്കര മഹോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത്മാ. മാറാക്കര മഹോത്സവത്തിൽ ശാസ്ത്ര സാംസ്കാരികവിദ്യാഭ്യാസ പ്രദർശനം, വ്യാപാരസ്റ്റാളുകൾ അമ്യൂസ്മെൻ്റ് പാർക്കുകൾ, മൊബൈൽ പ്ലാനറ്റോറിയം കുട്ടികളുടെ കോർണർ, ഫുഡ് കോർട്ടുകൾ എന്നിവ ഉണ്ടായിരിക്കും. കുട്ടികളുടെ കോർണറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പാവ നിർമ്മാണം, ക്ലേ മോഡലിങ്ങ്, മാജിക് റോബോട്ടിക്സ് ചിത്രരചന തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ 7025870601. ഏപ്രിൽ 22 മുതൽ എല്ലാ ദിവസവും 10 മണിക്കും 5 മണിക്കും സെമിനാറുകൾ , 7 മണിക്ക് കലാ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 22 ന് വൈകീട്ട് 5 മണിക്ക് ലഹരി വിരുദ്ധ സമ്മേളനം , ഏപ്രിൽ 23ന് 10 മണിക്ക് നൂതനകൃഷി രീതിയിലൂടെ ഉപജീവനം എന്ന വിഷയത്തിലും 2 മണിക്ക് ജ്യോതിശാസ്ത്രത്തിൻ്റെ വളർച്ച എന്ന വിഷയത്തിലും ഏപ്രിൽ 24 ന് 10 മണിക്ക് പുതിയ തലമുറ പ്രശ്നങ്ങളും രക്ഷാകർത്താക്കളും എന്ന വിഷയത്തിലും, 5 മണിക്ക് പഠന ഗവേഷണ കേന്ദ്രവും പൊതു സമൂഹവും എന്ന വിഷയത്തിലും ഏപ്രിൽ 25 ന് രാവിലെ10 മണിക്ക് ‘സാമൂഹ്യ മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിലും5 മണിക്ക് ഇന്ത്യയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലും സെമിനാർ ഏപ്രിൽ 26 ന് 10 മണിക്ക് പുതിയ സാങ്കേതികവിദ്യകളും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും. സമാപന സമ്മേളനം 2025 ഏപ്രിൽ 26 ന് 2 മണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. അനിൽ ചേലേമ്പ്ര ദേശീയ വിദ്യാഭ്യാസ നയവും പാഠ്യപദ്ധതി പരിഷ്കരണവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. മാറാക്കര മഹോത്സവം വിജയിപ്പിക്കുന്നതിന് പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ ചെയർമാനായും സജി ജേക്കബ് ജനറൽ സെക്രട്ടറിയായുമുള്ള സംഘാടക സമിതിയാണ് പ്രവർത്തിച്ചു വരുന്നത്.
കുട്ടികൾക്കുള്ള ക്യാമ്പുകൾ, സ്ത്രീകൾക്കും യുവാക്കൾക്കുംതൊഴിൽ പരിശീലനം വയോജനങ്ങൾക്ക് കൗൺസലിംഗ് ,മഴവെള്ള ശേഖരണം ‘തുടങ്ങി നിരവധി പരിപാടികളാണ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്
പത്രസമ്മേളനത്തിൽ രഘുനാഥൻമാസ്റ്റർ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ പി. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി സജി ജേക്കബ് ട്രഷറർ വി. രാജലക്ഷ്മി, കെ.കെ ശശീന്ദ്രൻ, സുധീഷ് കുമാർ കെ.എസ് എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here