ജനശതാബ്ദി സ്‌റ്റോപ്പുകൾ പുനഃസ്ഥാപിച്ചു; 16 മുതൽ പഴയ സ്‌റ്റോപ്പുകൾ പ്രാബല്യത്തിൽ വരും
കോഴിക്കോട്: ജനശതാബ്ദി എക്‌സ്‌പ്രസുകളുടെ സ്‌റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു. 16 മുതൽ പഴയ സ്‌റ്റോപ്പുകൾ പ്രാബല്യത്തിൽ വരും. ലോക് ഡൗണിൽ ഇളവ് വരുത്തിയതിനുശേഷം ജൂൺ ഒന്നുമുതലാണ് തിരുവനന്തപുരം–കോഴിക്കോട്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി ട്രെയിനുകൾ ഓടിത്തുടങ്ങിയത്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന ജനശതാബ്ദി പകൽ 1.05ന് കോഴിക്കോട്ടെത്തും. തിരിച്ച് 1.45ന് പുറപ്പെട്ട് രാത്രി 9.25ന് തിരുവനന്തപുരത്തും. വർക്കല ശിവഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് പകൽ 2.10നാണ് രണ്ടാമത്തെ ജനശതാബ്ദി. രാത്രി 12.05ന് കണ്ണൂരിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്. തിരിച്ച് പുലർച്ചെ 4.30ന് പുറപ്പെട്ട് പകൽ 2.10ന് തിരുവനന്തപുരത്തെത്തും. ട്രെയിൻ പുനരാരംഭിച്ചപ്പോൾ കോവിഡ് ജാഗ്രതയുടെ ഭാഗമായി ഒരു ജില്ലയിൽ ഒരു സ്‌റ്റോപ്പിൽ മാത്രമാണ് നിർത്തിയിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here