സര്‍വകലാശാലകളിലെ പ്രതിഭകള്‍ക്കായിസംസ്ഥാന കലോത്സവം ഈ വര്‍ഷം- മന്ത്രി ഡോ. ആര്‍. ബിന്ദു
തേഞ്ഞിപ്പലം: കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കലാ-സാഹിത്യ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പൊതുസര്‍വകലാശാലാ കലോത്സവം ഈ വര്‍ഷം സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോളേജ് വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ സര്‍വകലാശാലകളില്‍ അവസാനിക്കുന്നതിന് മാറ്റം വരും. അതിനായി യൂണിഫെസ്റ്റ് നടത്തും. നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കേണ്ട കടമ ഉന്നതവിദ്യാഭ്യാസ മേഖലയുടേതാണ്. വിദ്യാര്‍ഥികളില്‍ കലാ-സാഹിത്യ താത്പര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ‘ സ്‌കോപ് ‘ എന്ന പേരില്‍ നോളജ് എസ്തറ്റിക്‌സ് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ടസ് എന്ന കേന്ദ്രം തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പലരീതിയിലുള്ള കലാരൂപങ്ങള്‍ ഇവിടെ പഠിപ്പിക്കും. കലയെ പ്രതിരോധ മാര്‍ഗമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. സ്‌നേഹ അധ്യക്ഷത വഹിച്ചു.
സിനിമാ താരങ്ങളായ അപ്പാനി ശരത്, അനാര്‍ക്കലി മരയ്ക്കാര്‍, മക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, സെനറ്റംഗങ്ങളായ വി.എസ്. നിഖില്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സി.എച്ച്. അമല്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സി. ഷ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here