മാലിന്യമുക്ത ബാല്യം പദ്ധതി; ഇരിമ്പിളിയം പഞ്ചായത്തിലെ വിദ്യാർഥികൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ആരംഭിച്ചു
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തബാല്യം പദ്ധതിയുടെ ഭാഗമായി കൊടുമുടി എ.എം.എൽ.പി സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന സ്റ്റീൽ വാട്ടർബോട്ടിലിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഫസീല ടീച്ചർ നിർവ്വഹിച്ചു. രണ്ട് പദ്ധതി വർഷങ്ങളിലായി 28 ലക്ഷം രൂപ വകയിരുത്തി ബ്ലോക്ക് പരിധിയിലെ 6 പഞ്ചായത്തുകളിലെ ഗവ. എൽ.പി, യു.പി സ്കൂളുകളിലേയും എയ്ഡഡ് എൽ.പി സ്കൂളുകളിലെയും മുഴുവൻ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകുന്നതാണ് പദ്ധതി. സർക്കാറിൻ്റെ പ്രത്യേക അനുമതി വാങ്ങിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. വാർഡ് മെംബർ മമ്മു പാലോളി, പി.ടി.എ പ്രസിഡണ്ട് ടി.പി അൻവർ സാദത്ത്, പി ശിഹാബ്, നെസ്റു പി.ഒ, ബഷീർ പാലോളി, ടി.പി സുൽഫി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here