HomeNewsCrimeTheftകോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ പിടികൂടി

കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ പിടികൂടി

kottakkal-stolen-bike

കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ പിടികൂടി

വാഹനപരിശോധനയ്ക്കിടെ മലപ്പുറം ആർ.ടി.ഒ. എൻഫോഴ്സ്മെൻറ് സ്ക്വാഡ്‌ തോക്കാംപാറയിൽനിന്ന് മോഷ്ടിച്ച ബൈക്ക് പിടികൂടി. കെ.എൽ-58-സെഡ്-1200 എന്ന നമ്പർ ബോർഡ് വെച്ച് വന്ന മോട്ടോർസൈക്കിൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൈകാണിച്ച് നിർത്തുകയും മൊബൈൽ ആപ്പിലെ വാഹന ഉടമയുടെ നമ്പറിൽ വിളിച്ചു ബന്ധപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വാഹനം തലശ്ശേരിയിൽ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
വാഹനത്തിൻറെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വാഹനത്തിൻറെ യഥാർത്ഥ നമ്പർ കെ.എൽ-55-എ.ബി-1477 ആണ് എന്ന് മനസ്സിലായി. ഈ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ താനൂർ വെള്ളിയാമ്പുറം സ്വദേശി താൻ ബിസിനസ് നടത്തുന്ന കോട്ടക്കൽ അമ്പലവട്ടത്ത് വെച്ച് മൂന്നാഴ്ച മുമ്പ് തൻറെ മോട്ടോർസൈക്കിൾ മോഷണം പോയതാണെന്നും ഇതുമായി ബന്ധപ്പെട്ടു കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ വാഹനവും ഓടിച്ച വ്യക്തിയെയും കോട്ടക്കൽ പോലീസിന് കൈമാറി. എം.വി.ഐ ജയപ്രകാശ് ബി, എ.എം.വി.ഐ ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പർ വാഹന് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്നും, വാഹനപരിശോധന നടക്കുന്നത് മറ്റു വാഹനങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പ്രവണത കുറ്റവാളികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുമെന്നും എൻഫോഴ്സ്മെൻറ് കൺട്രോൾറൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് പികെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!