വളാഞ്ചേരി നഗരസഭയിലെ കാവുംപുറം അംഗൻവാടിക്ക് തറക്കല്ലിട്ടു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 5-ാം ഡിവിഷൻ കാരാടിലെ കാവുംപുറം സെന്റർ നമ്പർ 7 അംഗൻവാടിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. എം.എൽ.എയുടെ നിയോജ മണ്ഡലം ആസ്തിവികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി 13.50 ലക്ഷം (പതിമൂന്നര ലക്ഷം) അനുവദിച്ചാണ് അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തറക്കല്ലിടൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാഥിതിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, ഇബ്രാഹീം മാരാത്ത്, ഐ സി സി എസ് സൂപ്രവൈസർ ശാന്തകുമാരി, എം പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹ്മാൻ, കെ പി ഗോപാലൻ, എം പി ബാലസുബ്രഹ്മണ്യൻ, കരിങ്കുറയിൽ ഉണ്ണീൻ കുട്ടി, ഒ കെ നൗഷാദ്, കെ ടി ഉസ്മാൻ അദീദ് ,കെ പി കൃഷ്ണൻ, പി നസീറലി, സി പി ബാവ, മൈലാടിമൽ ഗഫൂർ, സി പി മുഹമ്മദ്, നാസർ ആലുങൽ, അസൈനാർ കാടാമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.