കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു
കുറ്റിപ്പുറം : കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസായ എം.ടി. മുഹമ്മദ് സ്‌മാരക മന്ദിരത്തിന് മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ. അജിത്‌കുമാർ തറക്കല്ലിട്ടു. ദേശീയപാത 66-ൽ കിൻഫ്ര പാർക്കിനടുത്താണ് ഓഫീസ്.
വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. ഡോ. എം.ടി. ഗഫൂർ, സി.പി. മോഹനൻ, ടി.കെ. സതീശൻ, കെ.വി. മനോജ്‌കുമാർ, കെ. ബിജു, എ.പി. നാരായണൻ, എം.കെ.എം. ഫൈസൽ, ഹസീന ബാനു, കെ.പി. പ്രഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here