മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപനം നിർവ്വഹിച്ചു
എടയൂർ : മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപന കർമ്മം ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ആധുനിക വിദ്യഭ്യാസ രംഗത്തെ നൂതന സംവിധാനങ്ങൾ പുതിയ തലമുറക്ക് എത്തിക്കുന്നതിൽ അൽബിർ പ്രീ – സ്കൂൾ വിജയിച്ചിട്ടുണ്ട് ഇത് സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യമായ ഉന്നതിക്ക് ആക്കം കൂട്ടുമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
അന്തർ ദേശീയ നിലവാരത്തിലുള്ള ഡിജിറ്റലൈസഡ് ക്ലാസ്സ് റൂമുകളാണ് സജ്ജീകരിക്കുന്നത്. ചടങ്ങിൽ ട്രസ്റ്റ് ഡയരക്ടർ പാലാറ മാനു അധ്യക്ഷനായിരുന്ന ചടങ്ങിൽ അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടർ കെ പി മുഹമ്മദ്, സയ്യിദ് കാസിംകോയതങ്ങൾ എടയൂർ മുഹമ്മദ് ഫൈസി അത്തിപ്പറ്റ, അഷ്‌റഫ് അമ്പലത്തിങ്ങൽ, വസീമ വേളേരി, ഹസീന ഇബ്രാഹിം, കെ പി വേലായുധൻ, നൗഷാദ് നാലകത്ത്, ജൗഹറ കരീം, വി പി സൈതാലി, വി പി അബു ഹാജി, ഡോക്ടർ പി ടി സൈനുദ്ധീൻ, അഷ്‌റഫ് ഹുദവി തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here