കൊളത്തൂരിൽ പാലിയേറ്റീവ് കെട്ടിടത്തിന് തറക്കല്ലിട്ടു
കൊളത്തൂർ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിന് കെ.എസ്.ശാന്ത വാരസ്യാർ തറക്കല്ലിട്ടു. സുനിൽ വാര്യർ കുറുപ്പത്താൽ ടൗണിൽ സൗജന്യമായി നൽകിയ ആറു സെന്റ് സ്ഥലത്താണു കെട്ടിടം പണിയുന്നത്. യോഗത്തിൽ പ്രസിഡന്റ് എം.വിജയലക്ഷ്മി ആധ്യക്ഷ്യം വഹിച്ചു. കെ.എസ്.സിസിലിയാമ്മ, ബ്ലോക്കംഗം പൂഴിത്തറ ശിഹാബ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.മുരളി, പി.പി.സുധീർ, കെ.പി.ഹംസ, കെ.ഷീജ, കെ.വേണു, ജലജ, കെ.ടി.എ.മജീദ്, കെ.അബ്ദുസലാം, എൻ.മൊയ്തീൻ, സി.പി.സൈദ്, സൈനാസ് നാണി, ഐ.വി.ഷബീർ, ടി.കെ.വിജയകൃഷ്ണൻ, യൂസഫ് കാരാട്ടിൽ, സുനിൽ വാര്യർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here