HomeNewsEducationNewsഎടയൂർ പി.പി പടി അംഗൻവാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

എടയൂർ പി.പി പടി അംഗൻവാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

pp-padi-anganwadi

എടയൂർ പി.പി പടി അംഗൻവാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പി.പി . പടി അങ്കണവാടിക്ക് സ്വന്തമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപയും MGNREGS വിഹിതമായ 5 ലക്ഷം രൂപയുമടക്കം 10 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. 2004ൽപ്രവർത്തനമാരംഭിച്ച അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. 3 വാർഡുകളിലായി 250 ഓളം കുടുംബങ്ങളാണ് ഈ അങ്കണവാടിയുടെ പ്രവർത്തനപരിധിക്കുള്ളിലുള്ളത്. അങ്കണവാടി വെൽഫെയർ കമ്മറ്റിയുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സംഭാവനയായി പിരിച്ചെടുത്ത 3 ലക്ഷം രൂപ കൊണ്ടാണ് ആവശ്യമായ ഭൂമി വാങ്ങിയത്. വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!