HomeNewsDevelopmentsഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

stone-ayurveda-dispensary-irimbiliyam

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

ഇരിമ്പിളിയം: പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് 54,31000 രൂപ (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തൊന്നായിരം രൂപ ) യാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.
stone-ayurveda-dispensary-irimbiliyam
ആയുഷ് വകുപ്പ് ഭാരതീയ ചികിത്സ സമ്പ്രദായം വാർഷിക പദ്ധതി 2019- 20 ൽ ഉൾപ്പെടുത്തിയാണ് പുറമണ്ണൂരിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ആയുർവ്വേദ ഡിസ്പെൻസറിക്ക് ഫണ്ടനുവദിക്കുന്നതിന് സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ.എ പ്രൊപ്പോസൽ നൽകുകയും ചോദ്യങ്ങളിലൂടെയും മറ്റും ഉന്നയിച്ച് നിരന്തരമായി നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുo വാർഡ് മെമ്പറുമായ വി.ടി അമീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ ഫസീല കുന്നത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ എൻ. ഉമ്മുകുൽസു, പഞ്ചായത്ത് മെമ്പർ സി .പി ഉമ്മുകുത്സു, മെഡിക്കൽ ഓഫീസർ ഡോ.സന്ധ്യ, എഛ്.എം.സി അംഗങ്ങൾ ആയ അഹമ്മദ് കുട്ടി പൊറ്റയിൽ, മാനുപ്പ മാസ്റ്റർ, മുഹമ്മദ് കുട്ടി തറക്കൽ, എ.വി അബ്ബാസ്, ബാബുക്കുട്ടൻ എം ടി, എഛ്.എം.സി വോളന്റീർ യൂനുസ് കെ.പി, മുസ്തഫ വി.ടി, റാഫി പാലകണ്ണി, ഫൈസൽ പി.പി, ഉമ്മർ വി.ടി, റഷീദ് ടി.ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!