കാടാമ്പുഴ ദേവസ്വം നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിനും ധർമാശുപത്രിക്കും ശിലയിട്ടു
മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പേരിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നിർധനരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി ധർമാശുപത്രിക്കും മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ശിലയിട്ടു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ശോഭ ലിമിറ്റഡിന്റെ ഉപദേശകൻ എ.ആർ. കുട്ടി, ഹെൽത്ത് കെയർ സൊലൂഷൻസ് കൺസൾട്ടന്റ് കെ.വി. സുരേന്ദ്രനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് എ.ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, മേൽശാന്തി ഹരി എമ്പ്രാന്തിരി, ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസ, വാർഡ് അംഗം എൻ. സജിത, സി.പി.എം. ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, കെ.പി. നാരായണൻ, എം. ജയരാജൻ, കെ. ശേഖരൻ, കാടാമ്പുഴ മൂസ ഹാജി, കാടാമ്പുഴ മോഹനൻ, പി.പി. ബഷീർ, കെ. പരമേശ്വരൻ, വി. മധുസൂദനൻ, ദേവസ്വംബോർഡ് ഡെപ്യൂട്ടി കമ്മീഷണർമാരായ കെ.പി. മനോജ്കുമാർ, ടി.സി. ബിജു, അസിസ്റ്റന്റ് കമ്മീഷണർ സി. വിനോദ്കുമാർ, കാടാമ്പുഴ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിനോടുചേർന്നുള്ള ദേവസ്വത്തിന്റെ സ്ഥലത്ത് 10,000 ചതുരശ്രയടിയിലാണ് കെട്ടിടം നിർമിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here