വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലും പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. വളാഞ്ചേരി, കാവുംപുറം, മൂച്ചിക്കൽ, മൂച്ചിക്കൽ ദ്വീപ്, കൊട്ടാരം, ആലിൻചുവട് എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്. വളാഞ്ചേരി ദുർഗാക്ഷേത്രത്തിലെ കഴകവൃത്തി ചെയ്യുന്ന വൈക്കത്തൂർ വാരിയത്ത് സേതുമാധവ വാരിയർ(73), ഓട്ടോ ഡ്രൈവർ മൂച്ചിക്കൽ കളപ്പാട്ടിൽ അബ്ദുറഹീം(40), കാവുംപുറം വെള്ളാട്ട് ദിവാകരൻ(68), വെള്ളാട്ട് ബിജു(37)തുടങ്ങിയ ഇരുപതോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിയേറ്റവരിൽ ആറുപേർ അതിഥി തൊഴിലാളികളാണ്. കടിയേറ്റവർക്കെല്ലാം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ എഴിനും എട്ടിനുമിടയിലാണ് സംഭവം. കാലിനും കൈക്കുമാണ് എല്ലാവർക്കും പരിക്ക്. തെരുവുനായയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here