വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. അനിമൽ റെസ്ക്യൂ ടീം മലപ്പുറത്തിന്റെ സഹകരണത്തോടെ വളാഞ്ചേരി സീനിയർ വെറ്റിനറി സർജൻ ഡോ. അബ്ദുൽ ഗഫൂർ പൂങ്ങോടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സജി കെ. ഫിലിപ്പ് നായകൾക്ക് പ്രതിരോധ മരുന്നുകൾ നൽകി.വളാഞ്ചേരി ടൗണിലും പരിസകളും കേന്ദ്രീകരിച്ചാണ് ആദ്യവാക്സിനേഷൻ നടത്തുന്നത്.രാവിലെ ആരംഭിച്ചതു മുതൽ 140 ഓളം തെരുവ് നായകൾക്കാണ് വാക്സിനേഷൻ നൽകിയത്.കൗൺസിലർമാരായ സിദ്ധിഖ് ഹാജി കുളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ നഗരസഭ സെക്രട്ടറി എച്ച്.സീന പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here