HomeNewsInaugurationവളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു

valanchery-lamp-switch-on

വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി : വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. പതിനൊന്ന് കോളനികളിലാണ് ആദ്യഘട്ടം വിളക്കുകൾ സ്ഥാപിച്ചത്. 2020-21 വർഷത്തിൽ 1,58,000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായി നഗരസഭയിലെ മുഴുവൻ കോളനികളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുള്ള വൈദ്യുതിക്കമ്പികൾ വലിക്കുന്ന പണി അവസാനഘട്ടത്തിലാണ്.
valanchery-lamp-switch-on
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സ്വിച്ച്ഒാൺ ചെയ്തു. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ.എം. ഗഫൂർ, പറശ്ശേരി അസൈനാർ, കെ.എം. അബ്ദുൾ അസീസ്, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!