തെരുവുവിളക്കുകൾ സ്ഥാപിച്ചു; വളാഞ്ചേരിയുടെ രാത്രികൾ ഇനി പ്രകാശപൂരിതമാകും
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിന്റെ രാത്രികളിൽ ഇനി വെള്ളി വെളിച്ചത്തിന്റെ പ്രഭചൊരിയും. ഇവിടുത്തുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങളിൽ ഒന്നിനാണ് ഇപ്പോൾ പരിഹാരമായത്.
ദേശീയപാതയിൽ കോഴിക്കോട് റോഡിൽ മുനിസിപ്പാലിറ്റി പരിസരം മുതൽ സിഗ്നൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് തെരുവ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ പിന്തുണയോടെ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
എൽ.ഇ.ഡി ലാമ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പോസ്റ്റുകളിൽ ഘടിപ്പിച്ച ബോർഡുകളിലെ പരസ്യങ്ങൾ നൽകാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. അവസാന മിനുക്ക്പണികൾക്കുശേഷം വരുംദിവസങ്ങളിൽ ലൈറ്റുകൾ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here