ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും
വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് ടിപിആർ നിരക്കുകൾ. ശരാശരി ടിപിആർ 15%നു മുകളിൽ വരുന്ന അതി തീവ്രവ്യാപനമുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് നിലവിൽ വളാഞ്ചേരി സ്റ്റേഷൻ പരിധി.
ഡി കാറ്റഗറിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് (റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാലുല്‍പന്നങ്ങളുടെ കടകള്‍, പഴംപച്ചക്കറി കടകള്‍, മത്സ്യമാംസ കടകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ തുടങ്ങിയവ) രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 7 മണി വരെ പ്രവൃത്തിക്കാം.ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാമഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താം. 25% ശതമാനം ജീവനക്കാരെ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here