വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി
വളാഞ്ചേരി: പെട്രോൾ ഡീസൽ ജി. എസ്. ടിയിൽ ഉൾപെടുത്തുക, മോട്ടോർ തൊഴിലാളികൾക്കു 5000 രൂപ ധനസഹായം അനുവദിക്കുക, ഓട്ടോ- ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പതിനഞ്ചുവർഷ വാഹന നിരോധനം പിൻവലിക്കുക, ഒരു വർഷത്തെ വാഹന ഇൻഷുറൻസ് ഒഴിവാക്കുക, ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വളാഞ്ചേരിയിൽ വിവിധ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നിൽപ്പു സമരം നടത്തി.
വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന് മുമ്പിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പമ്പിന് മുമ്പിൽ മുസ് ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി സലാo വളാഞ്ചേരിയും ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുമ്പിൽ എസ്.ടി.യു (മോട്ടോർ) ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിലും ഉദ്ഘാടനം ചെയ്തു. എസ്.ടി.യു (മോട്ടോർ) നേതാക്കളായ എം.പി ഷാഹുൽ ഹമീദ്, കെ.എം.എസ് സ്വാദിഖ് തങ്ങൾ, ടി.പി അലി, പി.ടി മൻസൂർ, പി അലി, ടി ഷറഫുദ്ദീൻ, ഇർഷാദ്, ഷാഫി, ഫൈസൽ, ഷറഫു, നൗഷാദ്, റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here