HomeNewsCorruptionമൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍

മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍

child-rights-commission

മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍

ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായ വിദ്യാര്‍ത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിച്ചു. വളാഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിര്‍ണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരാതിയുമായെത്തിയത്. പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തരപേപ്പറിന്റെ പകര്‍പ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോള്‍ മൂന്ന് അഡീഷണല്‍ ഷീറ്റുകള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.
child-rights-commission
തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, മൂല്യനിര്‍ണയം നടത്തിയ രണ്ട് അദ്ധ്യാപകരില്‍ നിന്ന് പ്രതിഫല തുകയും മറ്റു ആനുകൂല്യങ്ങളും ഹയര്‍സെക്കണ്ടറി വകുപ്പ് തിരിച്ചു പിടിച്ചു. എന്നാല്‍ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായെന്നും മറ്റും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥി ഇത്തവണ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മേല്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് കമ്മീഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!