കുട്ടി തപാൽ പദ്ധതിക്ക് കുറ്റിപ്പുറം നടുവട്ടം യുപി സ്കൂളിൽ തുടക്കമായി
കുറ്റിപ്പുറം : നടുവട്ടം യുപി സ്കൂളിൽ കുട്ടി തപാൽ തനത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ പോസ്റ്റുമാൻ കെ ശ്രീനാരായണൻ നിർവഹിച്ചു. കത്തെഴുത്ത് പരിശീലനം, തപാൽ സംവിധാനത്തെ പരിചയപ്പെടൽ തുടങ്ങിയവ ലക്ഷ്യംവെച്ച് നടത്തിയ തനത് പദ്ധതിയാണ് കുട്ടി തപാൽ. സ്കൂളിൽ പോസ്റ്റ് ഓഫീസും ലെറ്റർ ബോക്സും തയ്യാറാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിലെ ജീവനക്കാർ കുട്ടികൾ തന്നെയാണ്. ദിവസവും രാവിലെ പോസ്റ്റ് ഓഫീസ് തുറക്കും. ലെറ്റർ ബോക്സിലെ കത്തുകൾ കുട്ടി പോസ്റ്റുമാൻ മാർ ശേഖരിച്ച് വിതരണം ചെയ്യും. കത്ത് ഇടാൻ ആവശ്യമായ കവറുകൾ കുട്ടികൾ തന്നെ നിർമ്മിക്കും. ഇങ്ങനെ പോകുന്നു കുട്ടി തപാലിന്റെ വിശേഷങ്ങൾ. പ്രധാന അധ്യാപിക എ ഗീത അധ്യക്ഷ വഹിച്ചു.എ ഉദയകുമാർ, ടി അബ്ദുറഹ്മാൻ, പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ്, എൻ ബിജി,പി എം അബ്ദുൽ സമദ്, പിവി ലില്ലി, ഇ സുമതി, സി ടി ഉഷ, കെ പാർവതി, പി റംല, വിദ്യ സി തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here