HomeNewsEventsക്രിസ്മസ് ആഘോഷത്തിന് ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ

ക്രിസ്മസ് ആഘോഷത്തിന് ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ

christmas cake

ക്രിസ്മസ് ആഘോഷത്തിന് ഭീമൻ കേക്ക് ഒരുക്കി ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ

ഇരിമ്പിളിയം: ക്രിസ്മസ് ആഘോഷത്തിനു വിദ്യാർഥികൾ ഒരുക്കിയത് നൂറു കിലോഗ്രാം തൂക്കമുള്ള ഭീമൻ കേക്ക്. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിദഗ്ധ തൊഴിലാളികളുടെ സഹകരണത്തോടെ കേക്കിന്റെ രൂപകൽപന നൽകിയത്. കേക്കു നിർമാണത്തിന്റെ രീതിയും കുട്ടികൾ ഇതോടൊപ്പം സ്വായത്തമാക്കി.

ഒരുക്കിയ കേക്ക് പിന്നീടു കുട്ടികൾക്കു മുറിച്ചുനൽകി. പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് മലയത്ത് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.ഷമീമ ആധ്യക്ഷ്യം വഹിച്ചു. കെ.എം.ശ്രീജ, ഷഹ്നാസ് ബിന്ദു, വി.ഷംസീന, ഇ.അജിത്ത് എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സന്ദേശം, കാരൾ എന്നിവയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!