HomeNewsCrimeAssaultകുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി

kuttippuram

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി

കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. പോലീസ് സഹായകേന്ദ്രത്തിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയും മൂന്നു പേരെ താത്‌കാലികമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളോട് വെള്ളിയാഴ്ച കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഇനിയും സംഘർഷം തുടർന്നാൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.

No Comments

Leave A Comment

Don`t copy text!