കുളവാഴകൊണ്ട് സാനിറ്ററി പാഡുണ്ടാക്കി കോട്ടൂരിലെ കുട്ടി ശാസ്ത്രജ്ഞർ ബാല ശാസ്ത്രകോൺഗ്രസിലേക്ക്
കോട്ടയ്ക്കൽ: ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കുളവാഴ കൊണ്ടുള്ള സാനിറ്ററി നാപ്കിനുമായി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ. കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനത്തിന് പരിഹാരമായാണ് കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചത്.
സ്‌കൂളിലെ പത്താംതരം വിദ്യാർഥികളായ ഇ. അശ്വതി, പി.വി. ഹെന്ന സുമി, എസ്. ശ്രീജേഷ് വാരിയർ എന്നിവരാണ് പഠനം നടത്തിയത്. ബയോളജി അധ്യാപകനായ കെ.എസ്. ശരത്തും കുട്ടികൾക്ക് പൂർണ പിന്തുണ നൽകി. 16,17 തീയതികളിൽ കോഴിക്കോട് നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസിൽ പഠനം അവതരിപ്പിക്കും.
കുളവാഴ ഇവ വളരുന്ന ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും കൂടുതൽ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനുപുറമേ കൊതുകിന്റെ പെരുപ്പ് നിരക്ക് കൂട്ടാനും ഇത് കാരണമാകുന്നു. ഇവയുടെ പൂർണമായ നിയന്ത്രണം ഫലപ്രദമല്ലെന്നതിനാൽ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയമാണ് ഇവർ രൂപപ്പെടുത്തിയത്. കുളവാഴ ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിൻ നിർമാണമാണ് ഇവർ ചെയ്തത്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേർത്താണ് സാനിറ്ററി നാപ്കിൻ നിർമ്മിച്ചത്. ഈ പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ കമ്പോസ്റ്റ് ആക്കിമാറ്റുവാനും സാധിക്കും.
കുളവാഴയുടെ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയം പ്രാവർത്തികമാക്കിയാണ് സാനിറ്ററി നാപ്കിൻ ഉണ്ടാക്കിയത്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേർത്താണ് സാനിറ്ററി നാപ്കിൻ നിർമിച്ചത്. പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ കമ്പോസ്റ്റ് ആക്കിമാറ്റാനും സാധിക്കും. കുളവാഴയുടെ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകളുടെ നിർമാർജനവും നടക്കുന്നു. മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്‌സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടി. വനിതാ ശിശുവികസന മന്ത്രി കെ.കെ. ശൈലജ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്ക് പഠനറിപ്പോർട്ട് സമർപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here