പ്ലാസ്റ്റിക്കിനെ തടയിടാൻ പാഴ് വസ്ത്രങ്ങളിൽ നിന്നും തുണിസഞ്ചികൾ നെയ്ത് വിദ്യാർത്ഥിക്കൂട്ടം
കോട്ടക്കൽ: നിത്യജീവിതത്തിലെ വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപഭോഗത്തെ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി പാഴ്വസ്ത്രങ്ങളിൽ നിന്നും സഞ്ചികൾ നെയ്ത് വിദ്യാർത്ഥിക്കൂട്ടം.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് തുണി സഞ്ചികൾ നിർമ്മിച്ചുകൊണ്ട് വീടുകൾ കയറിയിറങ്ങിയത്.
വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളിൽ നിന്നുമാണ് സഞ്ചികൾ നെയ്തെടുത്തത്. ഉദ്യമത്തിന്റെ ആദ്യഘട്ടമായി തങ്ങളുടെ ദത്തു ഗ്രാമമായ പറപ്പൂർ ഒഴിയൂർ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി വിദ്യാർത്ഥികൾ സഞ്ചികൾ വിതരണം ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പരിപാടി വാർഡ് മെമ്പർ അഡ്വ.സൈബുന്നീസ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഹെഡ് സി.അക്ബർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷീന, ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here