HomeNewsFoodഭക്ഷ്യ ദിനത്തിൽ പ്രിയ അദ്ധ്യാപകർക്ക് പ്രകൃതി വിഭവങ്ങൾ വിളമ്പി വിദ്യാർത്ഥികൾ

ഭക്ഷ്യ ദിനത്തിൽ പ്രിയ അദ്ധ്യാപകർക്ക് പ്രകൃതി വിഭവങ്ങൾ വിളമ്പി വിദ്യാർത്ഥികൾ

food-day

ഭക്ഷ്യ ദിനത്തിൽ പ്രിയ അദ്ധ്യാപകർക്ക് പ്രകൃതി വിഭവങ്ങൾ വിളമ്പി വിദ്യാർത്ഥികൾ

കോട്ടക്കൽ:മുരിങ്ങയില തോരൻ, കാളൻ, കോവയ്ക്ക ഉപ്പേരി, വാഴപ്പിണ്ടി തോരൻ, കപ്പയും ചമ്മന്തിയും, പപ്പായ,ചീര തുടങ്ങിയ വിവിധ തരം പ്രകൃതി വിഭവങ്ങളുമായായിരുന്നു ഇന്നവർ വിദ്യാലയത്തിലെത്തിയത്. എല്ലാം സ്വന്തം വീടുകളിൽ ഉണ്ടായവ.
food-da
വിഷലിപ്തമായ പച്ചക്കറികളും ഫാസ്റ്റ് ഫുഡും ശീലമായ പുതിയ ജീവിത ശൈലിയ്ക്ക് വലിയൊരു മാറ്റം ലക്ഷ്യം വച്ചുള്ളൊരു സന്ദേശം പകർന്നു നൽകാനായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ഇത്തരമൊരു വേറിട്ട പരിപാടിയൊരുക്കിയത്.
food-day
വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ ലഭ്യമായ പച്ചക്കറി വിഭവങ്ങളാണ് പ്രിയ അധ്യാപകർക്കു മുന്നിൽ ഉച്ചയൂണിന് ഇലകളിൽ വിളമ്പിയത്.തങ്ങളുടെ പ്രിയ വിദ്യാർത്ഥിക്കൂട്ടം വിഭവങ്ങളുമായി കടന്നു വന്നപ്പോൾ അധ്യാപകർക്കും അത് കൗതുകമായി മാറി. ജീവിതത്തിൽ ഭക്ഷണത്തിനുള്ള ഔഷധ പ്രാധാന്യത്തെക്കൂടി വിശദീകരിച്ചായിരുന്നു വിദ്യാർത്ഥിക്കൂട്ടം ക്ലാസുകളിലേക്ക് മടങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!