കൊളത്തൂരിൽ നിന്നൊരു സ്‍നേഹപാഠം; ജാസ്മിന്റെ ശസ്ത്രക്രിയയ്ക്ക് കുട്ടികളുടെ സഹായം 1.6 ലക്ഷം
കൊളത്തൂർ: മധ്യപ്രദേശിലേക്ക് കേരളത്തിൽനിന്നൊരു സ്‍നേഹപാഠം. മധ്യപ്രദേശ് സ്വദേശിയായ ജാസ്‍മിന്റെ ജീവൻ രക്ഷിക്കാൻ സഹപാഠികൾ കൈകോർത്തു. സമാഹരിച്ചത് 1.60 ലക്ഷം രൂപ. അടുത്തയാഴ്‍ച ഹൃദയശസ്‍ത്രക്രിയയ്ക്ക് വിധേയയാവുന്ന കൊളത്തൂർ ഇർശാദിയ്യ സ്‍കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ജാസ്‍മിന്റെ ചികിത്സാസഹായത്തിനായാണ് വിദ്യാർഥികൾ ധനശേഖരണം നടത്തിയത്.
പത്തു വർഷത്തോളമായി കൊളത്തൂർ ഓണപ്പുടയിൽ താമസിക്കുന്ന ഗ്വാളിയർ സ്വദേശി റഫീഖിന്റെയും ജറീന ബീഗത്തിന്റെയും മകളായ ജാസ്‍മിന്റെ ശസ്‍ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണു നടക്കുക. സ്‍കൂളിൽ നടന്ന ചടങ്ങിൽ ജാസ്‍മിന്റെ പിതാവിന് സയ്യിദ് അബ്‍ദുറഹിമാൻ ഇമ്പിച്ചിക്കോയ ബായാർ തങ്ങൾ തുക കൈമാറി. ഹബീബ് കോയ തങ്ങൾ, അലവി സഖാഫി കൊളത്തൂർ, പി.എസ്.കെ.ദാരിമി എടയൂർ, ഹിബത്തുല്ല തങ്ങൾ, പ്രിൻസിപ്പൽ യു.ഹരിദാസ്, കെ.ടി.അസ്‍കറലി സഖാഫി, എ.സി.ഇബ്രാഹിം മുസല്യാർ, എൻ.ബഷീർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here