പ്ലാസ്റ്റിക് വിരുദ്ധ വലയമൊരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ
കൊളമംഗലം: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ്, ഒരുക്കിയ പ്ലാസ്റ്റിക് വിരുദ്ധ വിദ്യാർത്ഥി വലയം ശ്രദ്ധേയമായി. 2020 മുതൽ സ്കൂൾ കാമ്പസിൽ സമ്പൂർണ്ണ രീതിയിൽ പ്ലാസ്റ്റിക് വിമുകതമാക്കുന്നതിനുള്ള വിവിധ കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും നടന്നു.. കൊളമംഗലം എം ഇ ടി സ്കൂൾ എജ്യു മൗണ്ട് കാമ്പസിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ മുഹമ്മദ് ശാഫി.പി.കെ ഉദ്ഘാടനം ചെയ്തു.മാനേജർ.പി.അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ.വി ഇസ്മായീൽ ഇർഫാനി, യൂനുസ്.എൻ, മുഹമ്മദ് അമീൻ.പി, യൂസുഫ്, അബൂബക്കർ.കെ .പി, ശീജ.സി, ദിവ്യ, റഫീന ജാസ്മിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here